എ കെ ജെ അയ്യര്‍|
Last Modified ശനി, 22 ജൂണ്‍ 2024 (16:55 IST)
കോഴിക്കോട്:
കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വിദേശത്തു നിന്നു അനധികൃതമായി കൊണ്ടുവന്ന 1.9 കോടിയുടെ സ്വർണ്ണം കസ്റ്റംസ് അധികൃതർ പിടികൂടി. റിയാദ്, റാസൽ ഖൈമ എന്നിവിടങ്ങളിൽ നിന്നു വന്ന മലപ്പുറം പൈക്കന്നുർ,
പുറത്തൂർ സ്വദേശികളിൽ നിന്ന് യഥാക്രമം 884 ഗ്രാം, 646 ഗ്രാം തീ നിലകളിലാണ് സ്വർണ്ണം പിടിച്ചത്.
റാസൽഖൈമയിൽ നിന്നെത്തിയ കോഴിക്കോട് ഓമശേരി സ്വദേശിയിൽ നിന്ന് ഷൂവിനകത്തു ഒളിച്ചുടത്താൻ ശ്രമിച്ച 687 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തത്. ഇതിനു 49 ലക്ഷം രൂപാ
വിലവരും.
ഇതു കൂടാതെ ഷാർജാ, ദുബായ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ വയനാട്, കാസർകോട്, വയനാട് സ്വദേശികളിൽ നിന്ന് 333 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 24 ലക്ഷം രൂപാ വില വരും. ഇന കൂടാതെ 1.44 ലക്ഷത്തിൻ്റെ 1200 പാക്കറ്റ് വിദേശ നിർമ്മിത സിഗററ്റും പിടിച്ചെടുത്തു.