'അമരത്തിലെ ഗാനങ്ങൾ പാടാതെ സ്റ്റുഡിയോയിൽനിന്നും എസ്‌പിബി മടങ്ങി': വാസ്തവം തുറന്നുപറഞ്ഞ് നിർമ്മാതാവ്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (11:50 IST)
അമരം സിനിമയിലെ പാട്ടുകൾ പാടാനെത്തിയ അനസ്വര ഗായഗൻ എസ്‌പിബി ഗാനങ്ങൾ റെക്കോർഡ് ചെയ്യാൻ കൂട്ടാക്കാതെ മടങ്ങി എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾ തെറ്റാണെന്ന് സിനിമയുടെ നിർമ്മാതാവ് ബാബു തിരുവല്ല. ഒരു എസ്‌പിബി അനുസ്മരണ ചടങ്ങിലാണ് പ്രചരണങ്ങൾക്കെതിരെ ചിത്രത്തിന്റെ നിർമ്മാതാവ് രംഗത്തെത്തിയത്.

അമരത്തിലെ പാട്ടുകള്‍ യേശുദാസിനെ കൊണ്ട് പാടിയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. അത് അദ്ദേഹം തന്നെ പാടുകയും ചെയ്തു. അമരം ഒരുക്കുന്ന കാലത്ത് മലയാളത്തില്‍ പാടാന്‍ യേശുദാസ് അല്ലാതെ മറ്റൊരു ഗായകനെ തേടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരു വേണമെന്ന ഉണ്ടായില്ല .എന്നതാണ് യാഥാര്‍ത്ഥ്യം. അമരത്തിന്റെ തെലുങ് പതിപ്പിലെ ഗാനങ്ങൾ പാടിയത് എസ്‌പിബിയാണെന്നും ബാബു തിരുവല്ല പറഞ്ഞു.

അമരത്തിലെ പാട്ടുകളുടെ റെക്കോർഡിങിന് എത്തിയ എസ്‌പിബി, 'ഇത് നിങ്ങള്‍ യേശുദാസിനു വേണ്ടി ഉണ്ടാക്കിയ പാട്ടുകളല്ലല്ലേ' എന്ന് സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിനോട് ചോദിച്ചെന്നും 'അദ്ദേഹത്തെ കൊണ്ടു തന്നെ പാടിക്കൂ' എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു എന്നും സമൂഹ്യ മാധ്യമങ്ങളില്‍ കഥകൾ പ്രചരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :