വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 13 ഡിസംബര്‍ 2020 (09:48 IST)
തിരുവനന്തപുരം: ജയിലുകളീൽ അവോളം ഇനി സംഗീതം ആസ്വദിയ്ക്കാം. രാവിലെ ആറുമുതൽ രാത്രി എട്ട് വരെ ജയിലുകളിൽ എഫ്എം റേഡിയോ കേൾപ്പിയ്ക്കണം എന്ന് ജെയിൽ ഡിജിപി ഋഷിരാജ് സിങ് നിർദേശം നൽകിക്കഴിഞ്ഞു. തടവുകാരുടെ മാനസിക സമ്മർദ്ദവും ആത്മാഹത്യപ്രവണതയും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ജയിലുകളിലെ അത്മഹത്യകൾ ചെറുക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തടവുകാർക്ക് മാസികകൾ എത്തിച്ച് നൽകണം. വ്യായാമം നിർബന്ധമാക്കുകയും അര മണിക്കൂർ നേരം സൂര്യപ്രകാശം കൊള്ളുന്നു എന്ന് ഉറപ്പാക്കുകയും വേണം. കുടുംബാഗങ്ങളുടെ ഫോൺ നമ്പരിലേയ്ക്ക് പരിധിയില്ലാതെ ഫോൺ വിളിയ്ക്കാൻ അനുവദിയ്ക്കും. വിടുകളീല്ലേയ്ക്ക് വിളിയ്ക്കാൻ താൽപര്യം കാണിയ്ക്കാത്തവരെ അതിനായി പ്രോത്സാഹിപ്പിയ്ക്കണം. ആഴ്ചയിൽ ഒരുദിവസം കൗൺസലിങ് നടത്തണം. ഇതിനായി പ്രത്യേക പാാനൽ രൂപീകരിയ്ക്കും. തടവുകാരുമായി സാധാരണ വേഷത്തിൽ ഇടപഴകുന്നതിനും സുഖവിവരങ്ങൾ ചോദിച്ചറിയാനുമായി പ്രിസൺ ഓഫീസറെ നിയോഗിയ്ക്കണം. എന്നിങ്ങനെ പോകുന്നു ജെയിലിലെ പരിഷ്കാരങ്ങൾ.