സൗജന്യ വാക്സിൻ പ്രഖ്യാപനം ചട്ടലംഘനം എന്ന് യുഡിഎഫ്, മുഖ്യമന്ത്രിയ്ക്കെതിരെ പരാതി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2020 (10:50 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വിവാദത്തിൽ. പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫാണ് കമ്മീഷന് പരാതി നൽകിയത്. യുഡിഎഫ് കൺവീനർ എംഎം ഹസനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് തിങ്കളാഴ്ച നടക്കാനിരിയ്ക്കെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം വോട്ടർമാരെ സ്വാധീനിയ്ക്കാൻ ലഷ്യം വയ്ക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യും എന്നും അതിൽനിനും പണം ഈടാക്കാൻ ഉദ്ദേശിയ്ക്കുന്നില്ല എന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. 'കേന്ദ്രത്തിൽനിന്നും എത്രകണ്ട് വാക്സിൻ ലഭിയ്കും എന്നാണ് നമ്മൾ ചിന്തിയ്ക്കേണ്ടത്. എന്നാൽ കേരളത്തിൽ വാക്സിൻ സൗജ്യമായാണ് നൽകുക. ആരിൽനിന്നും പണം ഇടാക്കാൻ സർക്കാർ ഉദ്ദേശിയ്ക്കുന്നില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :