1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Smuggling Case

ശിവശങ്കറിന്‍റെ കാര്യത്തില്‍ പിണറായിക്ക് ഉത്തരവാദിത്തമുണ്ടെങ്കില്‍ മോദിക്കും ഉത്തരവാദിത്തമുണ്ട്: എം വി ഗോവിന്ദന്‍

ശിവശങ്കര്‍
ശിവശങ്കര്‍ വിഷയത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് ചിലരെന്നും അങ്ങനെയെങ്കില്‍ ധാര്‍മ്മിക ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉണ്ടെന്നും സി പി എം നേതാവ് എം വി ഗോവിന്ദന്‍. ഐ പി എസും ഐ എ എസുമൊക്കെ കേന്ദ്ര കേഡറുകളാണെന്നും ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.
 
പിണറായി വിജയന് ഈ കേസുമായി ഒരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 
 
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും ഗോവിന്ദന്‍ വ്യക്‍തമാക്കി. 
About Writer
ബോബി സ്റ്റീഫന്‍
അടുത്ത ലേഖനം
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു