രണ്ടരകിലോ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (13:21 IST)
എറണാകുളം: വിദേശത്തു നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ടു യാത്രക്കാരിൽ നിന്ന് അനധികൃതമായി കൊണ്ടുവന്ന രണ്ടര കിലോയോളം സ്വർണ്ണം കസ്റ്റംസ് അധികൃതർ പിടികൂടി. കോഴിക്കോട് സ്വദേശികളായ ഫൈജാസ്,, അബ്ദു റൗഫ് എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

ദുബായിൽ നിന്നെത്തിയ ഫൈജാസ് 1347 ഗ്രാമിലേറെ സ്വർണ്ണം ജീൻസിൽ പ്രത്യേക ആരായുണ്ടാക്കി ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. അതെ സമയം ഷാർജയിൽ നിന്നെത്തിയ അബ്ദു റൗഫ് നാല് ഗുളികകളുടെ രൂപത്തിലാക്കിയ 1060 ഗ്രാം സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :