വിസതട്ടിപ്പ് കേസിൽ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (15:43 IST)
കൊല്ലം : സിംഗപ്പൂരിലേക്ക് ജോലിക്കായി വിസ നൽകാമെന്ന് വിശ്വസിപ്പിച്ചു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഓച്ചിറ അഴീക്കൽ പാലത്തിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി പൊൻകുന്നം ആഷിർ വില്ലയിൽ വീട്ടിൽ ഷിബു ചാക്കോ (44) ആണ് പിടിയിലായത്.

കൊല്ലം കുരീപ്പുഴ സ്വദേശികളായ എട്ടു പേരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ വാങ്ങി ഒളിവിൽ പോവുകയായിരുന്നു. കൊല്ലം ജില്ലയ്ക്ക് പുറമെ ആലപ്പുഴ, എറണാകുളം ജില്ലകളിലും ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ചാലുംമൂട് എസ.എച്ച്.ഓ ധർമ്മാജിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :