വിമാനത്താവളത്തില്‍ മൂന്ന്‌ കിലോ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

 സ്വര്‍ണ കടത്ത് , വിമാനത്താവളം , സ്വര്‍ണം , സ്വര്‍ണ ബിസ്‌ക്കറ്റുകള്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (20:54 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തി. മൂന്ന്‌ കിലോ സ്വര്‍ണമാണ് എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

അരകിലോ തൂക്കം വരുന്ന ആറ്‌ സ്വര്‍ണ ബിസ്‌ക്കറ്റുകളാണ്‌ ഒളിപ്പിച്ച് വെച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം കടത്തുന്നത് പിടിക്കുമെന്ന അവസ്ഥ എത്തിയപ്പോള്‍ ആരോ ഉപേക്ഷിച്ചിട്ട്‌ പോയതാകാമെന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :