സ്വര്‍ണം ഇറക്കുമതിയില്‍ വന്‍ കുറവ്

  സ്വര്‍ണം ഇറക്കുമതി , സ്വര്‍ണം , സര്‍ക്കാര്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 9 ജനുവരി 2015 (11:15 IST)
രാജ്യത്ത് സ്വര്‍ണത്തിന് നിയന്ത്രണം ശക്തമാക്കിയതോടെ സ്വര്‍ണം ഇറക്കുമതിയില്‍ വലിയ കുറവുണ്ടായി. ഈ മാസവും നിയന്ത്രണം വരുന്നതോടെ വ്യാപാര കമ്മി കുറയ്ക്കാന്‍ സര്‍ക്കാരിന് ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ അഞ്ചിലൊന്ന് കയറ്റുമതി ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയതാണ് ഇറക്കുമതിയില്‍ കുറുവണ്ടാകാനിടയാക്കിയത്. ഡിസംബറില്‍ ആകെ ഇറക്കുമതി ചെയ്തത് 39 ടണ്‍ സ്വര്‍ണമാണ്. കൂടാതെ ഈ മാസവും നിയന്ത്രണം വരുന്നതോടെ വ്യാപാര കമ്മി കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിയും.

2014 നവംബര്‍ മാസത്തില്‍ 152 ടണ്‍ ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. സപ്തംബറില്‍ 95.62 ടണ്ണും ഒക്ടബോറില്‍ 109 ടണ്ണുമായിരുന്നു ഇറക്കുമതി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :