നിലപാട് മാറ്റി ഗവർണർ; പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു;സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പൗരത്വ നിയമത്തിനെതിരെയുള്ള വിമർശനം വായിക്കില്ലെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവർണർ അറിയിക്കുകയായിരുന്നു.

റെയ്‌നാ തോമസ്| Last Updated: ബുധന്‍, 29 ജനുവരി 2020 (09:56 IST)
നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് പ്രതിപക്ഷം. എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18ആം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള വിമർശനം വായിക്കില്ലെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി
ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവർണർ അറിയിക്കുകയായിരുന്നു.

എന്നാൽ സഭയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം ഗവർണർ വായിക്കുമ്പോൾ ഡസ്ക്കിലടിച്ച് സ്വാഗതം ചെയ്യുകയായിരുന്നു ഭരണ‌പക്ഷം. എന്നാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് പോയി. മുദ്രാവാക്യങ്ങളുമായി പുറത്ത് തുടരുമെന്നും ഗവർണർ മടങ്ങിപ്പോകുമ്പോൾ ഗേറ്റിൽ തടയുമെന്നു പ്രതിപക്ഷം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :