ശ്രീനു എസ്|
Last Updated:
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (09:44 IST)
ഗ്ലൂക്കോസ് ലായനി മൂക്കിലൊഴിച്ചാല്‍ കൊവിഡ് വരില്ലെന്ന വ്യാപക പ്രചരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഗ്ലൂക്കോസ് വന്‍ വില്‍പന. ആരോഗ്യവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഇ സുകുമാരന്റെ പഠനത്തിലെ പരാമര്‍ശങ്ങളാണ് പ്രചരണത്തിന് പിന്നില്‍. ഗ്ലൂക്കോസ് ലായനി മൂക്കില്‍ ഒഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം.
ഇതേത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ഷോപ്പുകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി. ചെറിയ കുപ്പികളില്‍ ഗ്ലൂക്കോസ് ലായനിവില്‍ക്കുന്നത് വിലക്കിയിട്ടുണ്ട്.