തൃശൂരില്‍ നിന്ന് കാണാതായ 8 പെണ്‍കുട്ടികളെയും കണ്ടെത്തി

തൃശൂര്‍, പെണ്‍കുട്ടി, കാണാതായി, Thrissur, Girls, Missing
തൃശൂര്‍| എസ് വി സജീവ്| Last Modified ബുധന്‍, 6 നവം‌ബര്‍ 2019 (17:21 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ തൃശൂര്‍ ജില്ലയില്‍ നിന്നുമാത്രം കാണാതായ എട്ട് പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തി. ഇവരില്‍ ഏഴ് പെണ്‍കുട്ടികളും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ്. ഒരു പെണ്‍കുട്ടി മാത്രം വീട്ടിലെ പ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത യുവാക്കള്‍ക്കൊപ്പമാണ് കൂടുതല്‍ പെണ്‍കുട്ടികളും പോയതെന്നത് ആശങ്കയുണര്‍ത്തുന്ന വസ്തുതയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഈ പെണ്‍കുട്ടികളെല്ലാം കോളജ് വിദ്യാര്‍ത്ഥിനികളാണ്. രക്ഷിതാക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് അറിയിക്കുന്നത്.

വടക്കാഞ്ചേരി, ചാലക്കുടി, പുതുക്കാട്, അയ്യന്തോള്‍, മാള, പാവറട്ടി എന്നീ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് എട്ടു പെണ്‍കുട്ടികളെ കാണാതായത്. ഇവരുടെ ഫോണ്‍ പ്രവര്‍ത്തിച്ചത് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തിയാണ് പെണ്‍കുട്ടികളെ പൊലീസ് പിടികൂടിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :