അനുബന്ധ വാര്‍ത്തകള്‍
- ഭാനുപ്രിയ്ക്ക് എതിരായ കുട്ടിക്കടത്ത് ആരോപണം വ്യാജമെന്ന് പൊലീസ്; നടിയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍
- നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്; മൂന്ന് പെൺകുട്ടികളെ കണ്ടെത്തി - അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചു; നടി ഭാനുപ്രിയക്കെതിരെ കേസ്
- ടോവിനോയുടെ സിനിമ സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുജിത് വാസുദേവ് പിന്മാറി!
- ജോജു ജോർജ് പിന്മാറി, മഞ്ജു വാര്യർക്ക് റോഷൻ ആൻഡ്രൂസ് നായകൻ?!
ഭാനുപ്രിയയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും? ലൈംഗികമായി പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പരാതി
തെന്നിന്ത്യന്‍ നടി ഭാനുപ്രിയ ഉടന്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബാലവേല നിരോധന നിയമപ്രകാരം ഭാനുപ്രിയയെ കസ്റ്റഡിയിലെടുക്കാന്‍ ചെന്നൈ പോണ്ടിബസാര്‍ പൊലീസ് തീരുമാനിച്ചതായാണ് വിവരം. നടിക്കെതിരായി കേസ് ചാര്‍ജ്ജുചെയ്തിട്ടുണ്ട്.
ഭാനുപ്രിയ തന്റെ വീട്ടില്‍ ജോലിക്കുനിന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് കേസ്. മാത്രമല്ല, ഭാനുപ്രിയയുടെ സഹോദരനെതിരെ ലൈംഗികാരോപണവും പെണ്‍കുട്ടിയുടെ മാതാവ് ഉയര്‍ത്തിയിട്ടുണ്ട്.
ആന്ധ്രയിലെ സമര്ലകോട്ടൈ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയും മാതാവും ഭാനുപ്രിയയ്ക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ആന്ധ്ര പൊലീസ് ചെന്നൈയിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയും മാതാവും ആഭരണങ്ങളും പണവും മോഷ്ടിച്ചതായി ഭാനുപ്രിയയും പൊലീസില്‍ അന്ന് പരാതി നല്കി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഭരണവും പണവും ഇവരില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലും മാതാവിനെ പുഴല്‍ ജയിലിലും പാര്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഇപ്പോള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് ഭാനുപ്രിയയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍പ്രകാരം ആന്ധ്ര പൊലീസ് കേസ് ഫയല്‍ പോണ്ടിബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഭാനുപ്രിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്നാണ് വിവരം.