1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Girl abduction case

മുടിവെട്ടി ആണിനെ പോലെയായി, സന്ധ്യ എന്ന പേരിന് പകരം ചന്തു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതിക്ക് പത്ത് വര്‍ഷം തടവും പിഴയും !

കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടക്കുന്നത്. ചന്തു എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സന്ധ്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു

Girl abduction case
ആണായി ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ യുവതിക്ക് പത്ത് വര്‍ഷം തടവും പിഴയും. ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 
 
തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) യെ ആണ് ശിക്ഷിച്ചത്. പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും കോടതി വിധിച്ചു. 
 
കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടക്കുന്നത്. ചന്തു എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സന്ധ്യ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. പൊലീസിന്റെ പിടിയിലായപ്പോള്‍ മാത്രമാണ് സന്ധ്യ യുവതി ആണെന്ന കാര്യം പെണ്‍കുട്ടിയും തിരിച്ചറിഞ്ഞത്. 
 
ഒന്‍പത് ദിവസം ഈ പെണ്‍കുട്ടി സന്ധ്യക്ക് ഒപ്പമായിരുന്നു. പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും സന്ധ്യ കൈക്കലാക്കിയിട്ടുണ്ട്. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Modi Birthday: മോദിയുടെ ജന്മദിനം: ഇന്ന് ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം സമ്മാനം, വമ്പൻ ആഘോഷവുമായി തമിഴ്‌നാട് ബിജെപി