അനുബന്ധ വാര്‍ത്തകള്‍
- എഐ ക്യാമറ പദ്ധതിയുമായും എസ്ആര്‍ഐറ്റിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്കു ബന്ധമില്ലെന്നും ആരോപണങ്ങള്‍ വ്യാജമെന്നും വാര്‍ത്താകുറിപ്പ്
- പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍
- പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; നാളെ തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം
- കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടുനിന്ന ഒന്‍പത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു
- വയനാട് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞു
സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു
ഇന്ത്യന്‍ സര്‍ക്കസ് കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന്‍ (എം.വി.ശങ്കരന്‍) അന്തരിച്ചു. 99 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലി ആശുപത്രിയില്‍ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. കണ്ണൂര്‍ തലശ്ശേരിക്കടുത്ത് കൊളശ്ശേരിയില്‍ കവിണിശ്ശേരി രാമന്‍ നായരുടെയും മുര്‍ക്കോത്ത് കല്യാണി അമ്മയുടെയും മകനായി 1924 ജൂണ്‍ 13 നാണ് ശങ്കരന്റെ ജനനം.