കോച്ചിനെ തിരെഞ്ഞെടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കണം, ബിസിസിഐയ്ക്ക് ഉപദേശവുമായി സൗരവ് ഗാംഗുലി

Ganguly, DC
Ganguly, DC
അഭിറാം മനോഹർ| Last Modified വ്യാഴം, 30 മെയ് 2024 (21:21 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ആരെ തിരെഞ്ഞെടുക്കാമെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ബിസിസിഐയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ നായകനും മുന്‍ സെക്രട്ടറിയുമായ സൗരവ് ഗാംഗുലി. ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ഇന്ത്യ പുതിയ പരിശീലകനെ തേടുന്നത്.


ഓസീസ് മുന്‍ നായകനായ റിക്കി പോണ്ടിംഗ്,ജസ്റ്റിന്‍ ലാംഗര്‍ അടക്കമുള്ളവരെ കോച്ചിംഗ് സ്ഥാനത്തിനായി ബിസിസിഐ സമീപിച്ചിരുന്നുവെന്നും എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍ സമയ പരിശീലകരാകാന്‍ ഇവരാരും തന്നെ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനിടെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗൗതം ഗംഭീറിനെ പരിശീലകനാക്കാന്‍ ബിസിസിഐ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിസിസിഐയോ ഗംഭീറോ ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം.


പരിശീലകനെന്നത് ഒരു കളിക്കാരന്റെ കരിയറില്‍ വലിയ പ്രാധാന്യമുള്ളതാണ്. അവരുടെ ഉപദേശങ്ങളും പരിശീലനവുമാണ് ഒരു കളിക്കാരനെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ തന്നെ കോച്ചിനെ തെരെഞ്ഞെടുക്കുമ്പോള്‍ ആ തീരുമാനം വളരെ ആലോചിച്ച് എടൂക്കേണ്ടതാണെന്ന് എക്‌സില്‍ പങ്കുവെച്ച് പോസ്റ്റില്‍ ഗാംഗുലി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :