കൊച്ചി|
jibin|
Last Updated:
ശനി, 11 ജൂലൈ 2015 (08:57 IST)
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. ഇടപ്പള്ളി പ്രശാന്ത് നഗറിലെ ഫ്ലാറ്റിലാണ് സംഭവം. വേണി ഷിബു (30), മകൾ കിരൺ (6) എന്നിവരാണ് മരിച്ചത്. ഫ്ളാറ്റിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തറിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. അഗ്നിശമനസേന സ്ഥലത്തെത്തി.
പുലര്‍ച്ചെ മൂന്നരയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് എളമക്കര പോലീസെത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.