ഗ്യാസ് സബ്‌സിഡി നേരിട്ട് നല്‍കാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ലാഭിച്ചത് 12,700 കോടി രൂപ

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 6 ജൂലൈ 2015 (16:55 IST)
ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കാന്‍ തുടങ്ങിയതോടെ സര്‍ക്കാരിന് ലാഭിക്കാനായത് 12,700 കോടി രൂപ.

മറ്റ് സബ്‌സിഡികളും ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കാന്‍ കഴിഞ്ഞാല്‍ സബ്‌സിഡി ബില്ലിനത്തില്‍ വന്‍തുക സര്‍ക്കാരിന് ലാഭിക്കാനാകുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് വിലയിരുത്തുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം കുറിക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷ്യ സബ്‌സിഡികൂടി ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. പരമാവധി പാളിച്ചകള്‍ ഒഴിവാക്കി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :