കാസർകോട് വൻ കഞ്ചാവ് വേട്ട: കാറിൽ കടത്തിയ 128 കിലോ കഞ്ചാവ് പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ശനി, 27 നവം‌ബര്‍ 2021 (21:16 IST)
കാസർകോട്: കഞ്ചാവ് വേട്ട കർശനമാക്കിയതോടെ കഴിഞ്ഞ ദിവസം വീണ്ടും കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി. കാസർകോട് വിദ്യാനഗറിൽ താമസിക്കുന്ന സുബൈർ അബ്ബാസിനെ ഇതുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തു.

ആന്റി നാർക്കോട്ടിക് ടീമും പോലീസും ചേർന്നാണ് ആന്ധ്രാ പ്രദേശിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവുമായി ഇയാളെ പിടികൂടിയത്
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്നാണ് പിടികൂടിയത്. കാസർകോട് ചെട്ടുംകുഴി സ്വദേശി അജ്മൽ എന്നയാൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :