തിരുവനന്തപുരം|
Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (20:34 IST)
കഞ്ചാവു കേസിലെ പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മാലമോഷണ കേസിലും പ്രതിയാണെന്നു കണ്ടെത്തി. തുമ്പ മുക്കോലയ്ക്കല്‍ കുറ്റിവിളാകം വീട്ടില്‍ ഷാഫി എന്ന 30 കാരനാണ് തുമ്പ പൊലീസിന്‍റെ വലയിലായത്.
നിരവധി മോഷണ കേസുകളില്‍ ശിക്ഷ ലഭിച്ച് ഇയാള്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശാന്തിനഗര്‍ സ്റ്റാന്‍സിലിയുടെ മാല പിടിച്ചുപറിച്ച കേസിലും ആറ്റിപ്ര വിളയില്‍ കുളം സ്വദേശി വത്സലയുടെ വീട് ബോംബെറിഞ്ഞ് തകര്‍ത്ത കേസിലും ഇയാള്‍ പ്രതിയാണ്.
ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സി.ഐ ഷീന്‍ തറയില്‍, തുമ്പ എസ്.ഐ ജയസനല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.