Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (17:10 IST)
കളക്ഷന്‍ റെക്കോഡില്‍ 500 കോടി ക്ലബ്ബില്‍ കടന്നുകഴിഞ്ഞ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഒരുക്കിയ സംവിധായകന്‍ രാജമൗലിക്ക് ലഭിച്ച പ്രതിഫലം കേട്ടാല്‍ ഞെട്ടും.മാസം അഞ്ച് ലക്ഷം രൂപ മാത്രം പ്രതിഫലം വാങ്ങിയാണ് രാജമൗലി ബാഹുബലി ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമാത്രമല്ല ചിത്രം വന്‍ വിജയം നേടിയപ്പോള്‍ ഷെയര്‍ വിഹിതമായി നിര്‍മ്മാതാക്കള്‍ നല്‍കിയ 5 കോടി രൂപയും രാജമൌലി സ്വീകരിച്ചില്ലാ എന്നാണ് വാര്‍ത്ത.
മൂന്ന് കൊല്ലം കൊണ്ടാണ് രാജമൗലി ചിത്രം പൂര്‍ത്തിയാക്കിയത്.
ആമീര്‍ഖാന്‍ നായകനായെത്തിയ പികെ,ധൂം ത്രീ എന്നീ ചിത്രങ്ങളാണ് കളക്ഷന്റെ കാര്യത്തില്‍ ബാഹുബലിക്ക് മുന്‍പില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ബാഹുബലി ധൂം ത്രീയെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.