കഞ്ചാവ് കലർന്ന ചോക്ലേറ്റുമായി ഒരാൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:16 IST)
കോയമ്പത്തൂർ: കഞ്ചാവ് കലർന്ന 20 കിലോ ചോക്ലേറ്റുമായി ഒരാൾ അറസ്റ്റിലായി. അണ്ണാ മാർക്കറ്റ് തൊഴിലാളിയായ അറിവൊളി നഗർ സ്വദേശി ബാലാജി എന്ന 58 കാരണാണ് പിടിയിലായത്.

ഇതുമായി ബന്ധപ്പെട്ടു പതിനഞ്ചോളം പേരെ പോലീസ് അന്വേഷിക്കുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് രത്നപുരി പോലീസ് സങ്കന്നൂർ റോഡിനടുത്തുള്ള കണ്ണപ്പ നഗറിൽ നടത്തിയ പരിശോധനയിലാണ് ബാലാജിയെ പിടികൂടിയത്.

ബംഗളൂരു, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ഈ ചോക്ലേറ്റ് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നത്. ഇത് യുവാക്കൾ ഉൾപ്പെടെയുള്ള പതിനഞ്ചംഗ സംഘത്തിനാണ് നൽകുന്നത്. അഞ്ചു ഗ്രാം വീതമുള്ള ഒരു ചോക്ലേറ്റിന് 200 രൂപയാണ് ഈടാക്കുന്നത്.

ഇത് കണ്ടാൽ സാധാരണ ചോക്ലേറ്റ് പോലെ തന്നെ വർണ്ണക്കടലാസിൽ പൊതിഞ്ഞിരിക്കും. ദിവസങ്ങൾക്കുമുപ കോയമ്പത്തൂരിൽ തന്നെയുള്ള ആർ.എസ്.പുരത്ത് വച്ച് ഒരു രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഇത്തരത്തിലുള്ള കഞ്ചാവ് കലർത്തിയ 40 കിലോ ചോക്ലേറ്റ് പിടികൂടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :