അഴിമതിയുടെ പൊട്ടിയകലത്തിലല്ല തേനും പാലും വിളമ്പേണ്ടത്: ഗണേഷ്കുമാര്‍

തിരുവനന്തപുരം| vishnu| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (09:08 IST)
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഗണേഷ് കുമാര്‍. അഴിമതിയുടെ പൊട്ടിയകലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടതെന്നാണ് ഗണേഷ്കുമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചക്കിടെയായിരുന്നു ആരോപണവുമായി ഗണേഷ് രംഗത്ത് വന്നത്.

50 ലക്ഷം രൂപയുടെ റോഡ് പണിയാന്‍ കോടികളാണ് അനുവദിക്കുന്നതെന്നും ബാക്കി തുകയൊക്കെ എവിടെപ്പോകുന്നു എന്നും ആര്‍ക്കും അറിയില്ലെന്നും പറഞ്ഞ ഗണേഷ്കുമാര്‍ അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ വായില്‍ പണം തിരുകികയറ്റാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. നയപ്രഖ്യാപന പ്രസംഗത്തെ ഗണേഷ് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :