ഗജ ആഞ്ഞടിച്ച തമിഴ്നാടിന് കൈത്താങ്ങായി കേരളം; സര്‍ക്കാര്‍ 10 കോടി രൂപയും ഗവര്‍ണര്‍ ഒരു ലക്ഷം രൂപയും നല്‍കി

അപർണ| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (09:41 IST)
ചുഴലിക്കാറ്റിന്റെ കെടുതികളാല്‍ കഷ്ടപ്പെടുന്ന തമിഴ്നാട് ജനതയ്ക്ക് കൈത്താങ്ങായി കേരള സർക്കാർ. 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഉള്‍പ്പെടെ 14 ട്രക്ക് അവശ്യസാധനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ട്.

6 മെഡിക്കല്‍ ടീം, 72 കെഎസ്ഇബി ഉദ്യോഗസ്ഥര്‍, രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ള വളണ്ടിയര്‍മാര്‍ എന്നിവരെയും സംസ്ഥാന സര്‍ക്കാര്‍ തമിഴ് നാട്ടിലേക്ക് അയച്ചുകഴിഞ്ഞു. കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്ന് തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഗജ ചുഴലിക്കൊടുങ്കാറ്റു മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു ലക്ഷം രൂപയും സംഭാവന ചെയ്തിട്ടുണ്ട്. രാഷ്ട്രീയം മാറ്റി വെച്ച് മനുഷ്യനായി ഇടപെടൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :