‘കര്‍ത്താവ് വീണ്ടും വന്നാല്‍ ബിഷപ്പുമാര്‍ കുരിശിലേറ്റും‘

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (17:24 IST)

കര്‍ത്താവ് വീണ്ടും വന്നാല്‍ ഇവര്‍ ഇടുകി തമാരശ്ശേരി ബിഷപ്പുമാര്‍ അദ്ദെഹത്തെ വീണ്ടും കുരിശില്‍ തറയ്ക്കുമെന്ന് മുന്‍ ഇടുക്കി എം‌പി പി‌റ്റി തോമസ്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്ത സഭയുടെ നിലപാടിനെതിരെ തിരുവനന്തപുരത്ത് യുവജന ബോര്‍ഡിന്റെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് പിടി ഇക്കാര്യം പറഞ്ഞത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് ഇടുക്കി താമരശ്ശേരി ബിഷപ്പുമാര്‍ മാത്രമാണ്. പശ്ചിമഘട്ടപ്രദേശത്തെ വലിയൊരു വിഭാഗം ജനത്തിനും റിപ്പോര്‍ട്ടിനൊട് എതിര്‍പ്പില്ല.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇടിത്തിയായി വീഴുന്നത് ഇവരുടെ തലയില്‍ മാത്രമാണ്. ജനവാസ കേന്ദ്രങ്ങളില്‍ പ്രശ്നമുണ്ടാകുമെന്ന് വെറുതെ പ്രചരിപ്പിക്കുകയാണ് .പി ടി പറഞ്ഞു.

ഭോപ്പാല്‍ ദുരന്തം ഉണ്ടായപ്പോള്‍ വിദേശ കമ്പനി പൊടിയും തട്ടി പോയി.എന്നാല്‍ പ്ലാച്ചിമടയില്‍ പഞ്ചായത്തിന് മുന്‍പില്‍ കുത്തകകള്‍ മുട്ടുകുത്തിയെന്നും ഭരണകൂടത്തിന് ചങ്കൂറ്റമില്ലാത്തതാണ് നാടിന്റെ പ്രശ്നമെന്നും തോമസ് പറഞ്ഞു.

മുഖ്യമന്ത്രിയേയും പ്രസംഗത്തില്‍ പി ടി വിമര്‍ശിച്ചു.റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടാനോന്നുമില്ലെന്ന് പറയാനുള്ള ചങ്കൂറ്റം ഉമ്മന്‍ ചാണ്ടിയും കാണിച്ചില്ല .എന്നാല്‍ പിടി തോമസിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് സഭ അധികൃതര്‍ വിമര്‍ശനത്തേപ്പറ്റി പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :