പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണം, അതില്‍ സര്‍ക്കാരിന് വലിയ റോളില്ല: ജി സുധാകരന്‍

പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി സുധാകരന്‍

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 18 മാര്‍ച്ച് 2017 (17:43 IST)
കേരളീയ സമൂഹം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. ഈ ഒരു അവസ്ഥയില്‍ ആഭ്യന്തരമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പ്രായപൂര്‍ത്തിയായവരാണ് സ്വയം സൂക്ഷിക്കേണ്ടത്. അതില്‍ സര്‍ക്കാരിന് വലിയ റോളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ ശേഷം അപകടത്തില്‍ ചെന്നുപെടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വം സ്വയം നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്നും മന്ത്രി ചോദിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുളള കേസുകള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡല്ല, എല്ലാം വ്യക്തിപരമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ പിന്തുണച്ച് രാവിലെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സുധാകരന്റെ ഈ വിവാദ പരാമര്‍ശവും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :