1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. G sudhakaran comments for secretariat staff

ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

കൂടുതല്‍ കളിച്ചാല്‍ ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

G sudhakaran
ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നവര്‍ ആയൂഷ്‌കാലംവരെ അവിടെ പിടിച്ച് തൂങ്ങാമെന്ന് സ്വപ്‌നം കാണേണ്ടെന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുടെ പശ്ത്താലത്തില്‍ മന്ത്രി പറഞ്ഞു.

ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍ നന്നായി. ഡെമോക്രസിക്ക് താഴെ ഉത്തരവാദിത്തത്തോടെ അടങ്ങി നില്‍ക്കണം. സര്‍ സിപിയുടെ മൂക്കരിഞ്ഞ നാടാണിതെന്നുകൂടി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു.

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചശേഷം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ചു. ടാര്‍ കുറയുമ്പോള്‍ കരിവാരിത്തേച്ച് സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും മന്ത്രി തുറന്നടിച്ചു.
About Writer
jibin
അടുത്ത ലേഖനം
ഗോധ്ര കലാപത്തില്‍ നിന്ന് മോദിയെ രക്ഷപ്പെടുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശിവസേന രംഗത്ത്!