ബിജെപിയുടെ ഉത്തര്‍ പ്രദേശ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

ലഖ്‌നോ| VISHNU.NL| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (18:01 IST)
ഉത്തര്‍പ്രദേശ് നിയമസഭയ്ക്കു മുന്നില്‍ ബിജെപി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

സംസ്ഥാനത്ത് തുടര്‍ച്ചയായി അരങ്ങേറുന്ന ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ രാജിക്കായി ബിജെപി ദിവസങ്ങളായി സമരത്തിലാണ്. അതിന്റെ ഭാഗമായി നടന്ന മാര്‍ച്ചിലാണ് സംഘര്‍ഷം നടന്നത്.

പോലീസ് നിര്‍ദേശം അവഗണിച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനു നേരേ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :