ജനിതകമാറ്റം വന്ന കൊവിഡിന് കൊവിഷീല്‍ഡ് വാക്‌സിന്‍ ഫലപ്രദമല്ല: തന്ന വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയോട്

ശ്രീനു എസ്| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (15:15 IST)
ജനിതകമാറ്റം വന്ന കൊവിഡിന് കൊവിഷീല്‍ഡ് വാക്‌സിന്‍ ഫലപ്രദമല്ലാത്തതിനാല്‍ തന്ന വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. പത്ത് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. നിലവില്‍ ഇന്ത്യന്‍ വാക്‌സിന്‍ ദക്ഷിണാഫ്രിക്കയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

21.9 ശതമാനം ഫലപ്രാപ്തിയാണ് കൊവിഷീല്‍ഡിന് ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ ലഭിച്ചത്. കുറഞ്ഞത് 50 ശതമാനം ഫലപ്രാപ്തിയെങ്കിലും ഉണ്ടെങ്കിലെ വാക്‌സിനേഷന് അനുമതി നല്‍കാന്‍ സാധിക്കുകയുള്ളവെന്ന് ദക്ഷിണാഫ്രിക്ക പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :