ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായ ഫാ ടോം ഉഴുന്നാലില്‍ അവശനിലയില്‍; കണ്ണുകെട്ടിയിട്ട് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു

ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായ ഫാ ടോം ഉഴുന്നാലില്‍ അവശനിലയില്‍; കണ്ണുകെട്ടിയിട്ട് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Updated: ബുധന്‍, 20 ജൂലൈ 2016 (07:51 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായ മലയാളിയായ വൈദികന്‍ ഫാ ടോം ഉഴുന്നാലില്‍ അവശനിലയിലാണെന്ന് കാണിക്കുന്ന വീഡിയോ പുറത്ത്. അവശനിലയിലുള്ള ഫാ ടോമിനെ കണ്ണു കെട്ടി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബന്ധുക്കള്‍ക്കാണ് വീഡിയോ ലഭിച്ചത്. ഇദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന ആശ്വാസം നല്കുന്ന ദൃശ്യങ്ങളാണ് ഇതെങ്കിലും ഫാ ടോം ഇപ്പോല്‍ എവിടെയാണെന്ന് സ്ഥിരീകരിക്കാന്‍ ഈ വീഡിയോയിലും കഴിയുന്നില്ല.

മാര്‍ച്ച് നാലിനായിരുന്നു ഏദനില്‍ നിന്ന് ഫാദറിന്റെ ഐ എസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയത്. സലേഷ്യന്‍ സമൂഹത്തിന്റെ ക്ലിനിക്കില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവെച്ച് കൊന്നതിന് ശേഷം ഫാ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പാല രാമപുരം സ്വദേശിയായ ഇദ്ദേഹത്തെ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ തൂക്കിലേറ്റിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് ഇത് ശരിയല്ലെന്ന് തെളിഞ്ഞു. ഫാ ടോം ഉഴുന്നാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കൂടിയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഭീകരര്‍ ഇദ്ദേഹത്തിന്റെ അക്കൌണ്ട് ഹാക്ക് ചെയ്തതായും സംശയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :