ഐഎസ്‌ഐഎസ് ഇറാഖ് സൈനിക കമാന്‍ഡര്‍ ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെ

ഐഎസ്‌ഐഎസ് ഇറാഖ് സൈനിക കമാന്‍ഡര്‍ ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെ

ബാഗ്ദാദ്| JOYS JOY| Last Modified വ്യാഴം, 14 ജൂലൈ 2016 (08:33 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ സൈനിക കമാന്‍ഡര്‍ ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ വെച്ച് ആയിരുന്നു ഏറ്റുമുട്ടല്‍.

ഐ എസ് ഐ എസിനു വേണ്ടി വാർത്തകൾ പുറത്തുവിടുന്ന അമാക് വെബ്സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐ എസിന്‍റെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് ഇറാഖ് സൈന്യം മുന്നേറുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഉമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടുവെന്നത് വലിയ വാർത്തയാണെന്ന് വാഷിങ്ടൺ ഡി സി പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :