ഐഎസില്‍ ചേര്‍ന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ബ്രിട്ടനില്‍ നിന്ന് ആദ്യമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന റൊവാന്‍ കമല്‍ സിനെ എല്‍ അബിദിനെ(22)ആണ് ഇറാഖില്‍ വച്ച് നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മൊസൂള്‍| priyanka| Last Modified തിങ്കള്‍, 11 ജൂലൈ 2016 (14:24 IST)
ഐഎസില്‍ ചേര്‍ന്ന ബ്രീട്ടീഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ബ്രിട്ടനില്‍ നിന്ന് ആദ്യമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന റൊവാന്‍ കമല്‍ സിനെ എല്‍ അബിദിനെ(22)ആണ് ഇറാഖില്‍ വച്ച് നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇറാഖില്‍ വ്യോമാക്രമണം നടന്നത്.

അബിദിന്റെ ഭര്‍ത്താവും കുഞ്ഞും പരിക്കുകളോടെ രക്ഷപ്പെട്ടതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസില്‍ ചേരുന്നതിനു മുമ്പ് അബിദിന്‍ ബ്രിട്ടന്‍ വിട്ടിരുന്നു. സുഡാന്‍ തലസ്ഥാനമായി കാര്‍ത്തൂമിലെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചേരുന്നതിനാണ് ഇവര്‍ രാജ്യം വിട്ടത്. പിന്നീട് യൂണിവേഴ്‌സിറ്റിയിലെ എട്ട് ബ്രീട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അബിദിന്‍ പഠനം ഉപേക്ഷിച്ച് ഐഎസില്‍ ചേരുകയായിരുന്നു. ആദ്യം സിറിയയിലേക്കും അവിടെനിന്നും ഇറാഖിലെ മൊസൂളിലേക്കും ഇവര്‍ എത്തിയെന്നായിരുന്നു വാര്‍ത്ത.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :