ശ്രീനു എസ്|
Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (18:24 IST)
വളാഞ്ചേരി സംഭവത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതദേഹം സുബീറ ഫര്‍ഹത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളാണ് വസ്ത്രങ്ങള്‍ കണ്ട് മൃതദേഹം തിരിച്ചറിഞ്ഞത്. കൂടാതെ സുബീറയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി അന്‍വര്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ചുമാസം 10നു കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വെട്ടുകല്ല് ക്വാറിക്കു സമീപത്തെ ഇയാളുടെ ഭൂമിയില്‍ മണ്ണിട്ടു മൂടുകയായിരുന്നു. കഴിഞ്ഞമാസം കാണാതായ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.