ശ്രീനു എസ്|
Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (14:36 IST)
അമേരിക്കന്‍ വാക്‌സിനുകള്‍ ലഭിക്കുന്നത് 1500രൂപ നിരക്കിലാണ്. അതേസമയം റഷ്യന്‍ നിര്‍മിത വാക്‌സിനുകളും ചൈനീസ് വാക്‌സിനുകളും 750 രൂപയ്ക്ക് ലഭിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അതേസമയം സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വാക്‌സിന്‍ നല്‍കുന്ന നിരക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലായിരിക്കും വാക്‌സിന്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 600രൂപ നിരക്കിലാണ് നല്‍കുക. അതേസമയം കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് തന്നെയായിരിക്കും വാക്‌സിന്‍ നല്‍കുന്നത്.