കാനഡയിലേക്ക് വിസ വാഗ്ദാനം നൽകി തട്ടിപ്പ് : രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2023 (19:23 IST)
തിരുവനന്തപുരം: കാനഡയിലേക്ക് വാഗ്ദാനം നൽകി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി സിറാജ് (52), തുമ്പ സ്വദേശി ജോസഫ് ജോൺസൺ എന്നിവരാണ് പിടിയിലായത്.

കഴക്കൂട്ടം കറിയിൽ സ്വദേശിയായ യുവാവിനെ കാനഡയിൽ തൊഴിൽ വാഗ്ദാനം നൽകി വിസ നൽകാമെന്ന് പറഞ്ഞു ഒന്നരലക്ഷം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. കാര്യം നടക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും ഇവർ തിരിച്ചു നൽകിയില്ല. തുടർന്ന് നൽകിയ പരാതിയിലാണ് കഴക്കൂട്ടം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :