തൊഴിൽവാഗ്ദാനം ചെയ്തു തട്ടിപ്പ്: 28 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (16:31 IST)
നെടുമങ്ങാട്: തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 28 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കീരിക്കാട് ഐക്കണാ മുറിയിൽ ജെയിൻ വിശ്വംഭരൻ ആണ് മുംബൈയിൽ നിന്ന് പാലോട് പോലീസിന്റെ പിടിയിലായത്.

വിദേശത്തുള്ള കപ്പലിൽ ജോലി വാഗ്ദാനം ചെയ്തു ജെയിൻ വിശ്വംഭരൻ പാലോട് സ്വദേശിയിൽ നിന്ന് പല തവണയായി മൂന്നു ലക്ഷത്തോളം രൂപ, പാസ്പോർട്ട്, മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവ വാങ്ങുകയും പരിശീലനം എന്ന പേരിൽ മുംബൈയിൽ ഒരു വർഷത്തോളം താമസിപ്പിച്ച ശേഷം നാട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. തട്ടിപ്പ് മനസിലാക്കിയപ്പോൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പോലീസിന്റെ അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇയാൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ആങ്കർ മറൈൻ, ആങ്കർ മറൈൻ ബയോടെക് എന്നീ പേരുകളിൽ വ്യാജ സ്ഥാപനങ്ങളുടെ ലെറ്റർ ഹെഡുകൾ തയ്യാറാക്കിയായിരുന്നു വെട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ഒത്താശ നൽകിയ ചില മുംബൈ മലയാളികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :