എട്ടു ലക്ഷത്തിന്റെ ലഹരിമരുന്നുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു

arrest
എ കെ ജെ അയ്യർ| Last Modified വെള്ളി, 26 മെയ് 2023 (18:54 IST)
പാലക്കാട്: എട്ടു ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്ന് കടത്ത് പിടിച്ചതുമായി രണ്ടു പേരെ അധികാരികൾ അറസ്റ്റ് ചെയ്തു. പാലക്കാട് റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം ഹഷീഷ് ഓയിൽ, എട്ടു ഗ്രാം ചരസ്, മുപ്പത് ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തത്.

ഇതുമായി ബന്ധപ്പെട്ടു ആലപ്പുഴ സ്വദേശികളായ ജിസ്മോൻ (21), അഖിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഹിമാചലിൽ നിന്നാണ് ഇവർ ലഹരിമരുന്ന് വാങ്ങിയത്. ആലപ്പുഴയിലേക്ക് വിൽക്കാൻ കൊണ്ടുപോകും വഴിയാണ് ഇവർ പിടിയിലായത്. ആർ.പി.എഫും എക്സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :