കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം; രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം; രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന

 flood , kerala , Rain , Central govt , പ്രളയക്കെടുതി , കേന്ദ്ര സര്‍ക്കാര്‍ , മഴക്കെടുതി , പ്രളയം , മഴ
ന്യൂഡല്‍ഹി/തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (17:17 IST)
കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യം പൊതുവികാരം മാത്രമാണെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രത്യേക ചട്ടമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു അറിയിച്ചത്.

കേളത്തിലെ പ്രളയക്കെടുതി ലെവല്‍ മൂന്ന് ദുരന്തമായി ഉള്‍പ്പെടുത്തി. പൊതു സംഭാഷണത്തില്‍ ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ദേശീയ ദുരന്തം എന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടം കണക്കാക്കി വിവരം സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം, കേരളത്തിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :