1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Flood Alert Rivers Kerala

പ്രളയ സാധ്യത മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലെ നദികളിലേക്ക്; വേണം ജാഗ്രത

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല

Flood Alert Rivers Kerala
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഈ നദികളുടെ തീരത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. 
 
പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി; കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂര്‍ ജില്ലയിലെ  പെരുമ്പ നദി, കുപ്പം നദി, കാസര്‍ഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചന്‍കോവില്‍ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
 
പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ കോന്നി GD, കല്ലേലി സ്റ്റേഷനുകള്‍, പമ്പ നദിയിലെ ആറന്മുള സ്റ്റേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷന്‍, മൊഗ്രാല്‍ നദിയിലെ മധുര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകള്‍, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷന്‍, കുപ്പം നദിയിലെ മങ്കര സ്റ്റേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷന്‍, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ആനയടി സ്റ്റേഷന്‍, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ സ്റ്റേഷനുകള്‍, പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമണ്‍, കുരുടമണ്ണില്‍ സ്റ്റേഷനുകള്‍, അച്ചന്‍കോവില്‍ നദിയിലെ പന്തളം സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍, വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.
 
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.   
About Writer
രേണുക വേണു
അടുത്ത ലേഖനം
Nilambur By Election: നിലമ്പൂർ ഉപതിരെഞ്ഞെടുപ്പ്: നിലമ്പൂരിൽ എം സ്വരാജ് ഇടത് സ്ഥാനാർഥി