അനുബന്ധ വാര്‍ത്തകള്‍
- പോക്കറ്റില്‍ കിടന്നത് എംഡിഎംഎ അല്ല കല്‍ക്കണ്ടമാണെന്ന് പറഞ്ഞിട്ടും പോലീസ് വിശ്വസിച്ചില്ല; ബിജുവും മണികണ്ഠനും ജയിലില്‍ കിടന്നത് അഞ്ച് മാസം
- മാനേജര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ലഹരി കച്ചവടത്തിലേക്ക്, എളുപ്പത്തിനായി സ്ത്രീകളെ കൂടെ കൂട്ടി; എംഡിഎംഎയുമായി നാല് പേര് പിടിയില്‍
- മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; നാട്ടുകാര്‍പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു
- എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
- എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍
എംഡിഎംഎയും കഞ്ചാവുമായി തൃശൂര്‍ സ്വദേശിനി പിടിയില്‍
10.07 ഗ്രാം എംഡിഎംഎ, 7.70 ഗ്രാം കഞ്ചാവ് എന്നിവയാണ് യുവതിയില്‍ നിന്ന് പിടികൂടിയത്
എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി കൊച്ചിയില്‍ യുവതി പിടിയില്‍. തൃശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി ജോയ് ആണ് അറസ്റ്റിലായത്.
10.07 ഗ്രാം എംഡിഎംഎ, 7.70 ഗ്രാം കഞ്ചാവ് എന്നിവയാണ് യുവതിയില്‍ നിന്ന് പിടികൂടിയത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. യുവതി താമസിച്ചിരുന്ന വാടക വീട്ടില്‍ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ കെ.എസ്.സന്ദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.