Sumeesh|
Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (19:36 IST)
തിരുവനന്തപുരം:
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുഅമായി ബന്ധപ്പെട്ട് സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന സന്ദേസങ്ങളിൽ ആശങ്ക വേണ്ടെന്ന് അധികൃതർ. നിലവിൽ മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ട് സംസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരും ഡാമിന്റെ ജലനിരപ്പ് പരിശോധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അണക്കെട്ടിനു താഴെ താമസിക്കുന്നവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നടപടികളുമായി ആളുകൾ സഹകരിക്കാണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം സ്ഥിതിഗതികൾ പരിശോധിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാനാകുമോ എന്ന്
റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശം നൽകി. നാളെ രണ്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും ഡാമിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസല്‍ ജോയി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.