മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീന്‍ ആണ്

Fish quality, Fish quality checking tips, How to check Fish quality, മീന്‍ ഗുണമേന്മ പരിശോധിക്കേണ്ടത് എങ്ങനെ, പഴകിയ മീന്‍, മീന്‍ പഴക്കം പരിശോധിക്കാം
Kochi| രേണുക വേണു| Last Modified ശനി, 21 ജൂണ്‍ 2025 (09:30 IST)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടരുന്ന സാഹചര്യത്തില്‍ കടല്‍ മത്സ്യത്തിന്റെ ലഭ്യതയില്‍ കുറവുണ്ടായിട്ടുണ്ട്. മാത്രമല്ല പഴക്കം ചെന്ന മീനാണ് പലയിടത്തും വില്‍ക്കുന്നത്. വീട്ടിലേക്ക് മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മീന്‍ പഴക്കമുള്ളതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ വാങ്ങാവൂ.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീന്‍ ആണ്. നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകള്‍ ആയിരിക്കും. ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കില്‍ മീന്‍ കേടായിട്ടുണ്ട് എന്നാണ് അര്‍ത്ഥം. നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും.

തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കില്‍ മീന്‍ പഴക്കം ചെന്നതാണെന്ന് അര്‍ത്ഥം. കേടായ മീന്‍ മാംസത്തില്‍ തൊട്ടാല്‍ കുഴിഞ്ഞ് പോകുകയും അത് പൂര്‍വ്വ സ്ഥിതിയില്‍ ആകാതിരിക്കുകയും ചെയ്യും. കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കില്‍ മീന്‍ ഫ്രഷ് ആണെന്ന് അര്‍ത്ഥം. കേടായ മത്സ്യത്തിന് അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :