1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MV Govindan says LDF Candidate M swaraj will win

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

MV Govindan
നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നല്ല രീതിയില്‍ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പോളിങ് കഴിഞ്ഞതോടെ വിജയം ഉറപ്പാക്കാനായെന്നും സ്വരാജ് വിജയിക്കുന്നതോടെ യുഡിഎഫിനകത്ത് പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തുള്ള പിണക്കങ്ങള്‍ ശക്തമായി പുറത്തുവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
 
നിലമ്പൂരില്‍ എല്‍ഡിഎഫ് നല്ല രീതിയില്‍ പ്രചാരണം നടത്തി. നല്ല സ്വീകാര്യതയാണ് അതിന് ലഭിച്ചത്. പോളിങ്ങും മികച്ചതായിരുന്നു. അതുകൊണ്ട് തന്നെ സ്വരാജ് നല്ലരീതിയില്‍ വിജയിക്കും. സ്വരാജിന്റെ ഭൂരിപക്ഷം എത്രത്തോളമെന്ന് പറയാനാകില്ല. യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങളെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. തെരെഞ്ഞെടുപ്പില്‍ കള്ളകഥകള്‍ പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. പല വിവാദങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമമുണ്ടായി.
 
മതനിരപേക്ഷ ഉള്ളടക്കം ഉയര്‍ത്തി വര്‍ഗീയ കൂട്ടുക്കെട്ടുകളെ തുറന്ന് കാണിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുതല്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. തെരെഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തുമുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരും. എം വി ഗോവിന്ദന്‍ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക