കോഴിക്കോട് റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (08:36 IST)
കോഴിക്കോട് റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കുകള്‍ ഇല്ല. ആറുസ്റ്റേഷനുകളില്‍ നിന്നായി ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണാമായതെന്നാണ് കണക്കാക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്. ചെരുപ്പ് കട പൂര്‍ണമായും കത്തി നശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :