ജനുവരി ഒന്നുമുതല്‍ കൗമാരക്കാര്‍ക്കും വാക്‌സിന്‍ രജിസ്‌ട്രേഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (19:35 IST)
കൗമാരക്കാര്‍ക്കും ഇനി വാകസിന്‍ രജിസ്‌ട്രേഷന്‍ നടത്താം. ജനുവരി ഒന്നുമുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. 15 വയസ്സിനും 18 വയയസ്സിനും ഇടയിലുള്ളവര്‍ക്കാണ് രജിസ്‌ട്രേഷന്‍ ചെയ്യാനാവുന്നത്. കോവിന്‍ ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍.ആധാര്‍കാര്‍ഡിന് പുറമെ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും രജ്‌സ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. കൗമാരക്കാരില്‍ കുത്തിവയ്ക്കുന്നത് കോവാക്‌സിന്‍ ആയിരിക്കുമെന്നാണ് സൂചന. നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസ് നല്‍കുന്ന രീതിയിലാകും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :