പാലോട്|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (19:17 IST)
അഞ്ചുവയസുള്ള ബാലനു തീപ്പൊള്ളല്‍ ഏറ്റ സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പൊലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തു. നന്ദിയോട് ചോനന്‍വിള തടത്തരികത്ത് വീട്ടില്‍ വിജയകുമാര്‍ എന്നയാള്‍ക്കെതിരെയാണു കേസ്.
ഗുരുതരമായി പൊള്ളലേറ്റ ഇയാളുടെ മകന്‍ അഭീഷ് ലാലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കായിരുന്നു സംഭവം. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ ഭാര്യയെ വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയശേഷം ഗ്യസ് സിലിണ്ടര്‍ തുറന്നുവിട്ട് കത്തിക്കുകയായിരുന്നു.
എന്നാല്‍ വസ്ത്രങ്ങളില്‍ തീപിടിച്ച് മകന്‍ നിലവിളിച്ചപ്പോള്‍ രക്ഷയില്ലാതെ വിജയകുമാര്‍ തന്നെയാണ് മകനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം വിജയകുമാര്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പൊള്ളലേറ്റ വിജയകുമാര്‍ ഇപ്പോള്‍ പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.