കടുത്ത വെയിൽ; സൂര്യതാപമേറ്റ് മലപ്പുറത്ത് കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ചിപ്പി പീലിപ്പോസ്| Last Modified ശനി, 22 ഫെബ്രുവരി 2020 (07:24 IST)
കടുത്ത വെയിലില്‍ സൂര്യതാപമേറ്റ് മലപ്പുറത്ത് കര്‍ഷകന്‍ വയലില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരുന്നാവായയിലെ കുറ്റിയത്ത് സുധി കുമാറാണ് മരിച്ചത്. സുധി കുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റതിന്റെ പാടുകളും കരിവാളിപ്പുവുണ്ട്.

മലപ്പുറത്ത് കഴിഞ്ഞ ദിവസം ശക്തമായ രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ശ്രദ്ധ നൽകണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സുധി കുമാറിന്റെ മരണകാരണം സൂര്യാതപമാണെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണം സൂര്യാതപം ഏറ്റെന്ന് പറയാനാകൂ എന്ന് മലപ്പുറം ഡിഎംഒ പ്രതികരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :