അനുബന്ധ വാര്‍ത്തകള്‍
- മൃതദേഹത്തിൽ സിമന്റ് കട്ട കെട്ടി കിണറ്റിൽ തള്ളി, കിണർ വലയിട്ട് മൂടി; അമ്മയും കാമുകനും ചേർന്ന് മീരയെ കൊലപ്പെടുത്തിയത് ഇങ്ങനെ
- മകളെ ഇല്ലാതാക്കിയത് കാമുകനുമായുള്ള ബന്ധത്തെ എതിർത്തതിന്; നെടുമങ്ങാട് കൊലപാതകത്തിൽ അമ്മയുടെ വിശദീകരണം
- ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒപ്പം വരണമെന്ന് ആവശ്യം, നിരസിച്ചപ്പോൾ യുവതിയെ മകന്റെ മുന്നിലിട്ട് കുത്തിക്കൊന്നശേഷം യുവാവ് സ്വയം കഴുത്തറുത്തു; ഒന്നിച്ച് സംസ്കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പ്
- വീട്ടമ്മയെ പീഡിപ്പിച്ച് പണവുമായി മുങ്ങി തിരുമ്മുകാരൻ
- സ്കൂള്‍ വിദ്യാര്‍ഥിനികളുമായി കാറില്‍ കറക്കം; പിന്നാലെ പാഞ്ഞ് പൊലീസ് - ഒടുവില്‍ യുവാക്കളെ നാട്ടുകാര്‍ പിടികൂടി
പ്രാർത്ഥിച്ച് പനി ഭേദമാക്കാമെന്ന് അമ്മയെ വിശ്വസിപ്പിച്ചു; മുറിക്കുള്ളിൽ16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ
പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് മാതാവിനെ വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ 16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധനെ പോലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്. ഇയാൾ പ്രാർത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയിൽ സ്ഥിരസാന്നിധ്യമാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിൽ ഇയാളെത്തിയിരുന്നു. അവിടെ വീട്ടുകാരോട് കുടുംബ സാഹചര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി. സംസാരിച്ച കൂട്ടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ മകന് പനി ഉണ്ടെന്ന് ഇയാളോട് കുട്ടിയുടെ അമ്മ പറഞ്ഞു. ഉടൻ തന്നെ പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് മാതാവിനെ വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
വീട്ടിൽ നിന്നും കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അബ്ദുൾ കരീം രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരം അറയിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പോക്സോ നിയമപ്രകാരം അബ്ദുൾ കരീമിന് എതിരെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.