Last Modified ശനി, 29 ജൂണ്‍ 2019 (16:38 IST)
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയ തിരുമ്മുകാരനെതിരെ കേസ്. വൈക്കത്താണ് സംഭവം.
തിരുമ്മുകാരനായ യുവാവ് വീട്ടമ്മയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയിൽ ഇടുക്കി രാജാക്കാട് സ്വദേശിയായ യുവാവിനെതിരെ വൈക്കം പൊലീസ് കേസെടുത്തു.
യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. മകളുമൊത്ത് താമസിക്കുന്നതിനിടയിലാണ് ബന്ധുവായ യുവാവ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇവരിൽ നിന്നും ഏകദേശം ഒരു ലക്ഷം രൂപയോളം യുവാവ് വാങ്ങിയെന്നും പരാതിയിൽ പറയുന്നു.