കൊച്ചി|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (12:38 IST)
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ അഭിഭാഷകന്‍ അഡ്വ ഫെനി ബാലകൃഷ്ണനെതിരേ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. സരിതയുടെ മൊഴി സംബന്ധിച്ച് മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത നല്‍കിയെന്ന പരാതിയിലാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി.
തനിക്ക് ഉത്തമ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ ഫെനി മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ നടപടിയല്ല. ഇത് അഭിഭാഷക വൃത്തിയുടെ മാന്യതയ്ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും ബാര്‍ കൗണ്‍സില്‍ കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് ഫെനിക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്ക് കൈമാറി. അച്ചടക്ക സമിതി തെളിവുകള്‍ ശേഖരിച്ചശേഷമായിരിക്കും നടപടി കൈക്കൊള്ളുക.